< Back
Kerala
വിദ്വേഷ പരാമർശം; വെള്ളാപ്പള്ളിക്കെതിരെ മന്ത്രി കെ.കൃഷ്ണൻകുട്ടി
Kerala

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളിക്കെതിരെ മന്ത്രി കെ.കൃഷ്ണൻകുട്ടി

Web Desk
|
6 Sept 2025 8:24 AM IST

എല്ലാമത വിഭാഗങ്ങളിലും, ജാതിയിലും പ്രയാസങ്ങൾ നേരിടുന്നവരുണ്ട്. അതിനെ വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വിദ്വേഷ പരാമർശങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു

പാലക്കാട്: വർഗീയ പരാമർശം തുടരുന്ന വെള്ളാപ്പള്ളി നടേശന് എതിരെ മന്ത്രി കെ.കൃഷ്ണൻകുട്ടി. വെള്ളാപ്പള്ളി സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നു. എല്ലാമത വിഭാഗങ്ങളിലും, ജാതിയിലും പ്രയാസങ്ങൾ നേരിടുന്നവരുണ്ട്. അതിനെ വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വിദ്വേഷ പരാമർശങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

എൻഎൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിരന്തരം തുടരുന്ന വർഗീയ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. സമൂഹത്തെ വേർതിരിക്കുന്ന നിലപാട് എടുക്കുന്നത് ശരിയല്ല . എല്ലാമത വിഭാഗങ്ങളിലും പ്രയാസം നേരിടുന്നവരുണ്ടെന്നും , ഇതിനെ വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി കെ . കൃഷ്‌ണൻ കുട്ടി മീഡിയവണ്ണിനോട് പറഞ്ഞു.

നിരന്തരം വർഗീയത പറയുന്ന വെള്ളാപ്പള്ളിയുടെ നിലപാടിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്കും , ജെ ഡി എസിനും കടുത്ത അതൃപ്ത്തിയുണ്ട്. എൽ. ഡി. എഫിന് വർഗീയതക്ക് എതിരെ ശക്തമായ നിലപാട് ഉണ്ടെന്നും , സാന്ദർഭികമായാണ് വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പുകഴ്ത്തിയതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു


Similar Posts