< Back
Kerala

Kerala
പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗം; വെൽഫയർ പാർട്ടി ഡി.ജി.പിക്ക് പരാതി നൽകി
|30 April 2022 12:47 PM IST
കേരള ഗവർണർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലായിരുന്നു പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗം
കോഴിക്കോട്: പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ വെൽഫയർ പാർട്ടി ഡി.ജി.പിക്ക് പരാതി നൽകി. മതസ്പർധ വളർത്തുകയും കലാപാഹ്വാനം നടത്തുകയും ചെയ്യുന്ന രീതിയിൽ പ്രസംഗിച്ചതിന് കേസെടുക്കണെന്ന് പരാതിയിൽ പറയുന്നു. പി.സി ജോർജ് തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാലത്തിലാണ് പരാതി നല്‍കിയത്.
കേരള ഗവർണർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലായിരുന്നു പി.സി. ജോർജിന്റെ വിദ്വേഷപ്രസംഗം. മുസ്‍ലിം വ്യാപാരികളുടെ കടയിൽ നിന്ന് ഹിന്ദുക്കൾ സാധനം വാങ്ങരുതെന്ന് അഹ്വാനത്തിനെതിരെ വിവിധ കോണിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.