< Back
Kerala
വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ല;  കടയ്ക്കൽ ക്ഷേത്ര ഉപദേശക സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Kerala

'വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ല'; കടയ്ക്കൽ ക്ഷേത്ര ഉപദേശക സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Web Desk
|
3 April 2025 12:57 PM IST

ഗാനമേളക്ക് എത്ര തുക ചെലവഴിച്ചെന്നും എങ്ങനെയാണ് പിരിച്ചതെന്നും അറിയിക്കണമെന്ന് കോടതി

കൊച്ചി:കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ പൊലീസ് കേസെടുക്കേണ്ടതായിരുന്നു.ഗാനമേളക്ക് എത്ര തുക ചെലവഴിച്ചെന്നും എങ്ങനെയാണ് പിരിച്ചതെന്നും അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.


Similar Posts