< Back
Kerala

Kerala
പാറ്റൂർ കേസ്: വി.എസിന്റെ അപ്പീൽ ഹൈക്കോടതി തള്ളി
|8 Jun 2021 4:06 PM IST
പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അപ്പീൽ ഹൈക്കോടതി തള്ളി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസ് അച്യുതാനന്ദന്റെ അപേക്ഷ തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ ഭരത് ഭൂഷൺ തുടങ്ങിയവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണം എന്നായിരുന്നു ആവശ്യം.
പാറ്റൂർ കേസിലെ എഫ്.ഐ.ആർ നേരത്തെ തന്നെ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ വിഎസിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. റദ്ദാക്കിയ എഫ്.ഐ.ആറിൽ പറയുന്നതിൽ കൂടുതലായൊന്നും വി എസ് നൽകിയ അപേക്ഷയിൽ പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വിഎസിന്റെ ഹർജി അംഗീകരിച്ചാൽ ഒരേ കേസിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന സാഹചര്യമുണ്ടാകും എന്നും കോടതി