Kerala
വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
Kerala

വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

Web Desk
|
22 Nov 2022 7:11 AM IST

സമരപ്പന്തലിൽ ആളുകളുണ്ടാകാറില്ലെന്നാണ് ലത്തീൻ സഭയുടെ വാദം

വിഴിഞ്ഞം തുറമുഖ സമരത്തിനെതിരായ അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖത്തിന് സുരക്ഷ ഒരുക്കാൻ ആവശ്യമെങ്കിൽ കേന്ദ്രസേനക്കായി അപേക്ഷ നൽകാൻ സംസ്ഥാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തിലുള്ള നിലപാട് സർക്കാർ വ്യക്തമാക്കും. സമരപ്പന്തൽ നീക്കം ചെയ്യാതെ നിർമാണ പ്രവൃത്തികൾ കൃത്യമായി തുടരാനാകില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ സമരപ്പന്തലിൽ ആളുകളുണ്ടാകാറില്ലെന്നാണ് ലത്തീൻ സഭയുടെ വാദം. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

Similar Posts