< Back
Kerala
ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോവാം; ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
Kerala

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോവാം; ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

Web Desk
|
17 Sept 2021 12:33 PM IST

ഈ ഹരജി ആദ്യം പരിഗണനക്ക് വന്നപ്പോള്‍ കോടതി പരിഷ്‌കാരങ്ങള്‍ സ്റ്റേ ചെയ്തിരുന്നു. പിന്നീട് വിശദമായി വാദം കേട്ടതിന് ശേഷമാണ് പുതിയ ഉത്തരവ്.

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹരജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ ചോദ്യം ചെയ്തുള്ള ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഈ ഹരജി ആദ്യം പരിഗണനക്ക് വന്നപ്പോള്‍ കോടതി പരിഷ്‌കാരങ്ങള്‍ സ്റ്റേ ചെയ്തിരുന്നു. പിന്നീട് വിശദമായി വാദം കേട്ടതിന് ശേഷമാണ് പുതിയ ഉത്തരവ്. ഡയറി ഫാമുകള്‍ കനത്ത നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നും ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചത് ഭക്ഷ്യസുരക്ഷാ നയത്തിന്റെ ഭാഗമായാണ്. ഇതെല്ലാം സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും ദ്വീപ് ഭരണകൂടം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

Similar Posts