< Back
Kerala

Kerala
മദ്യലഹരിയിൽ യുവാവിൻ്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു; ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ
|22 Nov 2024 7:59 AM IST
കണ്ണൂർ ട്രാഫിക് എൻഫോഴ്‌സ്മെൻ്റ് എസ്ഐ ജയകുമാറിനെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്
കണ്ണൂർ: മദ്യലഹരിയിൽ യുവാവിന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ച എസ്ഐക്ക് സസ്പെൻഷൻ. കണ്ണൂർ ട്രാഫിക് എൻഫോഴ്‌സ്മെന്റ് എസ്ഐ ജയകുമാറിനെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാര്‍ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മാസം കുടുക്കി മൊട്ടയിലായിരുന്നു സംഭവം. ബെംഗളൂരുവിലേക്ക് പോകാനായി പിതാവിനൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന യുവാവിന്റെ ബാഗ് തന്റേതാണെന്ന് അവകാശപ്പെട്ട് പൊലീസുകാരൻ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.