< Back
Kerala
തന്നെ ഒഴിവാക്കിയത് ഉപജാപക സംഘം; പ്രതികരിച്ച് പൂവച്ചൽ ഷാഹുൽ ഹമീദ്
Kerala

'തന്നെ ഒഴിവാക്കിയത് ഉപജാപക സംഘം'; പ്രതികരിച്ച് പൂവച്ചൽ ഷാഹുൽ ഹമീദ്

Web Desk
|
30 Sept 2022 4:54 PM IST

ഇസ്‌മയിൽ പക്ഷമെന്ന സംശയത്തെ തുടർന്ന് ഷാഹുൽ ഹമീദ് അടക്കം മൂന്ന് പേരെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ നിന്ന് തന്നെ ഒഴിവാക്കിയത് ഉപജാപക സംഘമെന്ന് പൂവച്ചൽ ഷാഹുൽ ഹമീദ്. താൻ ഒരു പക്ഷത്തും ഇല്ലാത്ത ആളാണെന്നും ഷാഹുൽ ഹമീദ് പറഞ്ഞു. ഇസ്‌മയിൽ പക്ഷമെന്ന സംശയത്തെ തുടർന്ന് ഷാഹുൽ ഹമീദ് അടക്കം മൂന്ന് പേരെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഷാഹുൽ ഹമീദിന്റേതിന് സമാനമായ പ്രതികരണം തന്നെയാണ് ഒഴിവാക്കപ്പെട്ട മറ്റ് രണ്ടുനേതാക്കളും നടത്തിയത്. സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾക്കിടെയാണ് ഇസ്‌മയിൽ പക്ഷമെന്ന് കണക്കാക്കപ്പെടുന്ന സംസ്ഥാന സമ്മേളനത്തിൽ പങ്കാളികളായ മൂന്നുപേരെ ഒഴിവാക്കിയിരിക്കുന്നത്.

അതേസമയം, തുടർ നടപടികൾ തീരുമാനിക്കുന്നതിനായി നിലവിൽ സിപിഐ എക്സിക്യൂട്ടീവ് യോഗം ചേർന്നിരിക്കുകയാണ്. ജനറൽ സെക്രട്ടറി ഡി രാജ അടക്കമുള്ളവർ തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട്. പ്രായപരിധി സംബന്ധിച്ച് സംസ്ഥാന സമ്മേളനത്തിൽ തീരുമാനമാകുമെന്നാണ് രാജയുടെ പ്രതികരണം. വൈകിട്ട് നാല് മണിക്കാണ് പൊതുസമ്മേളനം തീരുമാനിച്ചിരിക്കുന്നത്. കാനം രാജേന്ദ്രൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കും.

Similar Posts