< Back
Kerala
പിതാവിന്‍റെ ഓര്‍മദിനത്തിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്ത് നിന്നും നീക്കിയത്, ആവശ്യപ്പെട്ടിരുന്നെങ്കിൽ രാജിവച്ച് ഒഴിയുമായിരുന്നു: ചാണ്ടി ഉമ്മൻ
Kerala

പിതാവിന്‍റെ ഓര്‍മദിനത്തിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്ത് നിന്നും നീക്കിയത്, ആവശ്യപ്പെട്ടിരുന്നെങ്കിൽ രാജിവച്ച് ഒഴിയുമായിരുന്നു: ചാണ്ടി ഉമ്മൻ

Web Desk
|
16 Oct 2025 10:05 AM IST

യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാൻ അബിൻ വർക്കി അർഹനായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ആവശ്യപ്പെട്ടിരുന്നെങ്കിൽ രാജിവച്ച് ഒഴിയുമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതാണ് അതൃപ്തിക്ക് കാരണം. എന്താണ് പുറത്താക്കിയതിന് കാരണമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിപ്പോള്‍ പറയുന്നില്ല. ഒരു ദിവസം ഞാന്‍ പറയും. തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാൻ അബിൻ വർക്കി അർഹനായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. താഴെതട്ടിൽ നിന്ന് പ്രവർത്തിച്ചുവന്നയാളാണ്. അബിനെകൂടി പരിഗണിച്ചുവേണമായിരുന്നു മുന്നോട്ട് പോകാൻ. നാഷണൽ ഔട്ട് റീച്ച് സെല്ലിൽ നിന്ന് തന്നെ പുറത്താക്കിയത് ഒരു വാക്ക് പോലും ചോദിക്കാതെയാണെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.

അതേസമയം അബിൻ വർക്കിയെ ഒതുക്കിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല.

Similar Posts