< Back
Kerala

Kerala
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമരസമിതി
|11 Nov 2024 2:25 PM IST
സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ലെന്ന് സമരസമിതി
എറണാകുളം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമര സമിതി അംഗങ്ങൾ. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
വിഷയത്തിൽ ഈ മാസം 22ന് ഉന്നതതല യോഗം ചേരുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പി രാജീവ് പറഞ്ഞു.
സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സമരസമിതി പ്രതികരിച്ചു.മുഖ്യമന്ത്രി വിഷയം പരിഹരിക്കാനായി എല്ല സംവിധാനങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയെന്നും, മുഖ്യമന്ത്രി എല്ലാം ചെയ്ത് തരും എന്ന പ്രതീക്ഷയിലാണെന്നും സമരസമിതി അറിയിച്ചു.