< Back
Kerala
അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ
Kerala

അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ

Web Desk
|
16 May 2025 9:10 PM IST

വടകര പാക്കയിൽ ജെ.ബി സ്‌കൂൾ പ്രധാന അധ്യാപകൻ ഇ.എം രവീന്ദ്രനാണ് വിജിലൻസ് പിടിയിലായത്

വടകര: അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ. വടകര പാക്കയിൽ ജെ.ബി സ്‌കൂൾ പ്രധാന അധ്യാപകൻ ഇ.എം രവീന്ദ്രനാണ് വിജിലൻസ് പിടിയിലായത്. പി എഫ് ലോൺ എടുത്തു തരാമെന്ന് പറഞ്ഞാണ് അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയത്

3 ലക്ഷം രൂപയുടെ ലോൺ എടുത്തു നൽകുന്നതിനായി ഒരു ലക്ഷം രൂപ കൈ കൂലി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അധ്യാപിക വിജിലൻസിനെ അറിയിക്കുകയായിരുന്നു.

Similar Posts