< Back
Kerala
ഗൃഹപ്രവേശന ചടങ്ങിന് എത്തിയ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ
Kerala

ഗൃഹപ്രവേശന ചടങ്ങിന് എത്തിയ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ

Web Desk
|
3 Nov 2025 3:35 PM IST

കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുധീർ ആണ് അറസ്റ്റിലായത്

കാസർകോട്: കുമ്പളയിൽ ഗൃഹപ്രവേശന ചടങ്ങിന് എത്തിയ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുധീർ (48) ആണ് അറസ്റ്റിലായത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു എയ്ഡഡ് സ്‌കൂളിലെ പ്രധാനാധ്യാപകനാണ് സുധീർ.

കഴിഞ്ഞ ദിവസം സീതാംഗോളിക്കു സമീപത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെൺകുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീർ പഠിപ്പിച്ചിരുന്നു. ഈ പരിചയത്തിൽ പെൺകുട്ടിയെ പ്രവേശന ചടങ്ങ് നടക്കുന്ന വീടിന് സമീപത്തു നിന്ന് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

Related Tags :
Similar Posts