< Back
Kerala

Kerala
ഓപ്പറേഷൻ തിയേറ്ററിലെ ലോങ് സ്ലീവ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡ്സും: രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി
|30 Jun 2023 1:48 PM IST
ഇത് വിവാദമാക്കേണ്ട വിഷയമല്ല. മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ ലോങ് സ്ലീവ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡ്സും അനുവദിക്കുന്നത് രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും അവർ പറഞ്ഞു.
ഒരു മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. ഡോക്ടർമാരുടെ സംഘടനകൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമല്ലെന്നും വീണാ ജോർജ് പറഞ്ഞു.