< Back
Kerala
ഹരിദാസ് പണം നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ; ദൃശ്യങ്ങൾ മീഡിയവണിന്
Kerala

ഹരിദാസ് പണം നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ; ദൃശ്യങ്ങൾ മീഡിയവണിന്

Web Desk
|
28 Sept 2023 1:13 PM IST

അഖിൽ മാത്യുവിനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഹരിദാസ്

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങി എന്ന വിവാദം കൊഴുക്കുന്നു. ഹരിദാസ് പണം നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ. ഹരിദാസ് പണം നൽകിയെന്ന് പറയുന്ന ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. വൈകിട്ട് കല്യാണ വിരുന്നിലും അഖിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അഖിൽ മാത്യുവിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കൊടുത്തു എന്നാണ് ഹരിദാസ് ആരോപിച്ചത്.

എന്നാൽ അഖിൽ മാത്യുവിന് പണം നൽകി എന്ന വാദത്തിൽ ഹരിദാസ് ഉറച്ച് നിൽക്കുകയാണ്. തനിക്ക് തീയതി മാറിയിട്ടില്ലെന്നും ഹരിദാസ് മീഡിയവണിനോട് പറഞ്ഞു. പരാതിക്കാരനായ ഹരിദാസിന്റെ കുടുംബ സുഹൃത്ത് ബാസിത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നൽകിയിരുന്നു.

ആഗസ്റ്റ് 17 നാണ് ഹരിദാസിന്റെ കുടുംബ സുഹൃത്തായ അഡ്വ. അബ്ദുൽ ബാസിത്ത് ആരോഗ്യ മന്ത്രിയുടെ ഓഫീസിലെത്തിയത്. ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ സജീവൻ, ശ്യാം ശങ്കർ എന്നിവരോട് പരാതി പറഞ്ഞു. ബാസിത്ത് എത്തിയ സമയത്ത് അഖിൽ മാത്യു ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നതായും ഹരിദാസ് പറയുന്നു. അഖിൽ സജീവനാണ് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫായ അഖിൽ മാത്യുവിനെ പരിചയപെടുത്തിയത്. പണം കൈപറ്റിയ ശേഷം അഖിൽ മാത്യു നേരിൽ കാണാൻ തയ്യാറാവാത്തതിനാലാണ് പരാതി നൽകിയതെന്നും ഹരിദാസ് പറഞ്ഞു.


Similar Posts