< Back
Kerala
സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കോവിഡ് ജാഗ്രതാ നിർദേശമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Kerala

സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കോവിഡ് ജാഗ്രതാ നിർദേശമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Web Desk
|
21 Dec 2022 4:55 PM IST

എന്നാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകളുടെ വർധനയുണ്ടെന്നും അതിനനുസൃതമായ രീതിയിൽ കേരളത്തിനും കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈകിട്ട് റാപ്പിഡ് റെസ്‌പോൻസ് ടീമിന്റെ യോഗം ചേരുന്നുണ്ട്.

എന്നാൽ നിലവിൽ കേരളത്തിൽ കോവിഡ് കേസുകളിൽ വർധനയില്ലെന്നും മന്ത്രി പറഞ്ഞു. പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു നിലവിൽ ആശങ്കകളില്ല. ആവശ്യമെങ്കിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Similar Posts