< Back
Kerala
നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന
Kerala

നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന

Web Desk
|
28 April 2023 12:05 PM IST

സൗകര്യങ്ങളുണ്ടായിട്ടും രോഗികളെ കിടത്തി ചികിത്സിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് പരിശോധന

കോഴിക്കോട്: നാദാപുരം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണ ജോർജിൻറെ മിന്നൽ പരിശോധന. സൗകര്യങ്ങളുണ്ടായിട്ടും രോഗികളെ കിടത്തി ചികിത്സിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് പരിശോധന. കിടത്തി ചികിത്സ ആവശ്യമായ രോഗികളെ ജില്ലാ ആശുപത്രിയിലക്ക് അയക്കുന്നു എന്ന് പരാതി ഉണ്ടായിരുന്നു.

ക്യാഷ്വാലിറ്റിയിലും വാർഡിലും പരിശോധന നടത്തിയ മന്ത്രി ആശുപത്രി രേഖകളും പരിശോധിച്ചു. മന്ത്രി എത്തിയ സമയത്ത് 3 രോഗികള്‍ക്ക് മാത്രമായിരുന്നു കിടത്തി ചികിത്സ ലഭിച്ചത്. ഈ രീതി അംഗീകരിക്കാൻ ആവില്ലെന്നും കിടത്തി ചികിത്സക്ക് സൗകര്യമുണ്ടായിട്ടും രോഗികളെ ജില്ലാ ആശുപത്രിയിലക്ക് അയക്കുന്നത് ഗൌരവമായി കാണുന്നുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിൽ നടപടികള്‍ ഉണ്ടാകുമെന്നും വീണ ജോർജ് അറിയിച്ചു. മന്ത്രി സന്ദർശനം നടത്തുന്ന സമയത്ത് സൂപ്രണ്ട് ഉള്‍പ്പടെയുള്ള ആരോഗ്യപ്രവർത്തകർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.

Similar Posts