< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
ശ്രീചിത്ര ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം
|22 July 2024 3:47 PM IST
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12 കാരിക്ക് മാറ്റിവച്ചത്.
തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. ഡോ. സൗമ്യ രമണന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12 കാരിക്ക് മാറ്റിവച്ചത്.
ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഡാലിയക്ക് ഇന്നലെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കാർഡിയോ മയോപ്പതി ബാധിതയായ അനുഷ്‌കയിൽ ഡാലിയയുടെ ഹൃദയം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളജിന് ശേഷം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന രണ്ടാമത്തെ സ്ഥാപനമാണ് ശ്രീചിത്ര. ഡാലിയയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്.