< Back
Kerala

Kerala
വി.എസിന് ഹൃദയാഞ്ജലി: ദർബാർ ഹാളിൽ പൊതുദർശനം ആരംഭിച്ചു
|22 July 2025 9:54 AM IST
വി.എസിന് അന്തിമോപചാരം അർപ്പിച്ച് രാഷ്ട്രീയ കേരളം
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ദർബാർ ഹാളിൽ. പൊതുദർശനം ആരംഭിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമുൾപ്പടെയുള്ള നേതാക്കൾ വി.എസിന് അന്തിമോപചാരം അർപ്പിച്ചു.
മഴയെ വകവയ്ക്കാതെ ആയിരങ്ങളാണ് അതിരാവിലെ തന്നെ അദ്ദേഹത്തെ കാണാൻ ദർബാർ ഹാളിൽ തടിച്ചുകൂടിയിരിക്കുന്നത്. എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ വിലാപയാത്രയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ രാവിലെ തന്നെ ദർബാർ ഹാളിലെത്തിയിരുന്നു.
ദർബാർ ഹാളിലെ പൊതുദർശനത്തിനുശേഷം ഉച്ചക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും.