< Back
Kerala

Kerala
ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ ഐ.ടി.ഐകൾക്ക് അവധി
|29 April 2024 5:55 PM IST
ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ ഐ.ടി.ഐകൾക്ക് മെയ് നാല് വരെ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസ് നടക്കും. ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ തൊഴിലാളികൾ തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
12 മുതൽ മൂന്നു മണിവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കരുതെന്നാണ് നിർദേശം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇത് പരിശോധിക്കാൻ സംസ്ഥാനവ്യാപകമായി പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. ലേബർ കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. റോഡ് നിർമാണത്തിലും കൺസ്ട്രക്ഷൻ മേഖലയിലും ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.