< Back
Kerala
Heatwave,Yellow alert,kerala,latest malayalam news,news updates malayalam,കാലാവസ്ഥ,ചൂട്,താപനില
Kerala

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Web Desk
|
11 March 2025 8:47 AM IST

രാവിലെ 11 മുതൽ വൈകിട്ട് 3 മണിവരെ വരെ വെയിൽ നേരിട്ട് ഏൽക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്.മുൻകരുതലിന്റെ ഭാഗമായി 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്.തിരുവനന്തപുരം ,ഇടുക്കി ,ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നല്‍കിയിരിക്കുന്നത്. കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെതോതും ഉയരുകയാണ്.

പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് വെയില് നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.


Similar Posts