< Back
Kerala

Kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
|9 May 2022 3:00 PM IST
അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരാനുള്ള സാധ്യതയുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ 64.5 മില്ലി ലിറ്റർ മുതൽ 115.5 വരെ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അസാനി ചുഴലിക്കാറ്റ് ആന്ധ്ര- ഒഡീഷ തീരത്തേക്ക് നീങ്ങുകയാണ്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലാണ് കാറ്റിന്റെ സഞ്ചാരം. കാറ്റ് തീരം തൊടില്ലെന്ന് പ്രവചനം ഉണ്ടെങ്കിലും ആന്ധ്ര-ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ശക്തമാഴ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.