< Back
Kerala

Kerala
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
|28 Sept 2024 6:32 AM IST
നാളെ ഏഴ് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുൻകരുതലിന്‍റെ ഭാഗമായി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ ഏഴ് ജില്ലകളിലും യെല്ലോ അലർട്ടുണ്ട് . ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ.