< Back
Kerala

Kerala
കനത്ത മഴ: 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
|30 July 2024 5:08 PM IST
വടക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തൃശൂർ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂർ, കാസർകോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
വടക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 93 പേർ മരിച്ചതായാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇത് അവസാന കണക്കല്ലെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.