< Back
Kerala

Kerala
മണ്ണാർക്കാട് കനത്ത മഴ; റോഡും നടപ്പാലവും ഒലിച്ചുപോയി
|25 Oct 2021 5:00 PM IST
10 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
പാലക്കാട് മണ്ണാർക്കാട് മേഖലയിൽ ശക്തമായ മഴ. തത്തേങ്ങലം പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കുന്തിപ്പുഴയിൽ ചേരുന്ന കല്ലംപൊട്ടി തോട്ടിലെ നടപ്പാലവും റോഡും മലവെള്ളത്തിൽ ഒലിച്ചുപോയി. അട്ടപ്പാടി ചുരത്തിലും ശക്തമായ മഴ പെയ്യുകയാണ്.
അതേസമയം സംസ്ഥാനത്തെ 10 ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിലെ മുന്നറിയിപ്പാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.