< Back
Kerala
പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു; മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു
Kerala

പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു; മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു

Web Desk
|
4 Sept 2023 12:44 AM IST

മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു.

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് പത്തനംതിട്ട കക്കാട് ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയായ മൂഴിയാർ ഡാം തുറന്നു. ഡാമിന്റെ ഒരു ഷട്ടറാണ് ഉയർത്തിയിട്ടുള്ളത്. 40 സെന്റീമീറ്റർ ഉയർത്തി.

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ കഴിഞ്ഞ ദിവസവും മൂഴിയാർ ഡാമിന്റെ മുന്ന് ഷട്ടറുകൾ ഷട്ടറുകൾ ഉയർത്തിയിരുന്നു. ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു. ജില്ലയിലെ മലയോരമേഖലയിൽ കനത്ത മഴ തുടരുകയാണ്.

Similar Posts