< Back
Kerala

Kerala
കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത
|24 Jun 2025 8:28 AM IST
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ബംഗാൾ ഉൾക്കടലിന് മുകളിലും, തെക്കൻ ഉത്തർപ്രദേശിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയും ശക്തമായി തുടരുന്ന പടിഞ്ഞാറൻ കാറ്റുമാണ് മഴക്ക് കാരണം. അതേസമയം, കാസറഗോഡ് ജില്ലയിൽ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.