< Back
Kerala
ശക്തമായ മഴ; തിരുവനന്തപുരത്തെ മക്കിയാർ കരകവിഞ്ഞ് ഒഴുകി
Kerala

ശക്തമായ മഴ; തിരുവനന്തപുരത്തെ മക്കിയാർ കരകവിഞ്ഞ് ഒഴുകി

Web Desk
|
21 Sept 2023 8:15 PM IST

തിരുവനന്തപുരം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ മലയോര മേഖലയിൽ ശക്തമായ മഴ. മക്കിയാർ കരകവിഞ്ഞ് ഒഴുകി. വിതുര ആനപ്പാറ നാലു സെന്റ് കോളനിയിലെ ഒരു വീട്ടിൽ വെളളം കയറിയിട്ടുണ്ട്. ബോണക്കാട്, പൊൻമുടി ഉൾവനത്തിലും ശക്തമായ മഴ തുടരുകയാണ്.

തിരുവനന്തപുരത്തിന്റെ മലയോര മേഖലയിൽ വളരെ ശക്തമായ മഴയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. മലയോര മേഖലയിലെ ശക്തമായ മഴയെ തുടർന്ന് വാമനപുരം നദിയിൽ ജലനിരപ്പുയരുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

Similar Posts