< Back
Kerala
അഞ്ചു ദിവസം കൂടി കനത്ത മഴക്ക് സാധ്യത; കോഴിക്കോട്,വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Kerala

അഞ്ചു ദിവസം കൂടി കനത്ത മഴക്ക് സാധ്യത; കോഴിക്കോട്,വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Web Desk
|
28 May 2025 6:35 AM IST

കാലവർഷം സെപ്തംബർ വരെ നീണ്ടേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത് അഞ്ച് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഒന്‍പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടാണ്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനെ തുടർന്ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് 31 വരെ നീട്ടി.

കൂടാതെ ഇത്തവണ കാലവർഷം ജൂൺ മുതൽ സെപ്തംബർ വരെ തുടരാൻ സാധ്യതയെന്നും മുന്നറിയിപ്പ്. ജൂൺ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Similar Posts