< Back
Kerala
ശക്തമായ മഴ; കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം
Kerala

ശക്തമായ മഴ; കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം

Web Desk
|
23 May 2025 10:06 PM IST

ജില്ലയിലെ നദികളിലും, ബീച്ചുകളിലും, വെള്ളച്ചാട്ടങ്ങളിലും പ്രവേശിക്കുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം.ജില്ലാ കളക്ടറാണ് നിരോധന ഉത്തരവിട്ടത്. ജില്ലയിലെ നദികളിലും, ബീച്ചുകളിലും, വെള്ളച്ചാട്ടങ്ങളിലും പ്രവേശിക്കുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.

ചേവായൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായിരുന്നു. കാർ യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപെട്ടു. ഫയർ ഫോഴ്‌സ് മരം മുറിച്ച് മാറ്റിയാണ് സ്ഥലത്ത് ഗതാഗതം പുനസ്ഥാപിച്ചത്. ജില്ലയിൽ മറ്റന്നാൾ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts