< Back
Kerala
കനത്ത മഴ; പാലക്കാട് ശിരുവാണി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും
Kerala

കനത്ത മഴ; പാലക്കാട് ശിരുവാണി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും

Web Desk
|
25 July 2025 8:42 PM IST

ശിരുവാണി പുഴ, അട്ടപ്പാടി, ഭവാനി പുഴ തീരത്ത് ജാഗ്രത നിർദേശം

പാലക്കാട്: പാലക്കാട് ശിരുവാണി ഡാമിന്റെ സ്ലൂയിസ് ഷട്ടറുകൾ നാളെ തുറക്കും. നാളെ രാവിലെ എട്ടുമണിക്കാണ് ഡാമിന്റെ സ്ലൂയിസ് ഷട്ടറുകൾ തുറക്കുക. ഷട്ടറുകൾ അഞ്ചു മുതൽ 100 സെന്റീമീറ്റർ വരെ ക്രമാതീതമായി ഉയർത്തും. ശിരുവാണി പുഴ, അട്ടപ്പാടി, ഭവാനി പുഴ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, പാലക്കാട് ശക്തമായ കാറ്റും മഴയും തുടരുകയാണ്. ജില്ലയിൽ വിവിധയിടങ്ങളിലായി വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒറ്റപ്പാലത്ത് മരങ്ങൾ കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണ് വൈദ്യുതി തടസ്സപ്പെട്ടു. 31 ഇടങ്ങളിൽ ലൈനുകൾ പൊട്ടിയിട്ടുണ്ട്.

ശക്തമായ കാറ്റിൽ അട്ടപ്പാടിയിൽ ഹോട്ടലിന്റെ മേൽക്കൂര പറന്നുപോയി. ചിറക്കൽപ്പടിയിൽ ഫുട്‌ബോൾ ടറഫിന്റെ മേൽക്കൂര തകർന്നു വീണു. നീരൊഴുക്ക് ശക്തമായതോടെ പറമ്പിക്കുളം ഡാമിന്റെ ഒരു സ്പിൽവേ ഷട്ടറും തുറന്നിരുന്നു.

Similar Posts