< Back
Kerala

Kerala
ശക്തമായ മഴ; കോഴിക്കോട് അപ്രോച്ച് റോഡിന്റെ പാർശ്വഭിത്തി തകർന്നു
|24 May 2025 3:22 PM IST
കൊടിയത്തൂർ - കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടമുഴി പാലത്തിന്റെ പാർശ്വഭിത്തിയാണ് തകർന്നത്
കോഴിക്കോട്: കോഴിക്കോട് നിർമാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പാർശ്വഭിത്തി തകർന്നു. കൊടിയത്തൂർ - കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടമുഴി പാലത്തിന്റെ പാർശ്വഭിത്തിയാണ് തകർന്നത്. പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള വാഹന ഗതാഗതം നിർത്തിവെച്ചു.
നിർമാണം തുടങ്ങിയതിന് ശേഷം മൂന്നാം തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. കനത്ത മഴയെത്തുടർന്നാണ് ഭിത്തി തകർന്നത്.
watch video: