< Back
Kerala

Kerala
കനത്ത മഴ: ഇടുക്കിയിൽ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം, ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
|25 Jun 2024 10:31 PM IST
മണ്ണിടിച്ചിൽ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ഖനന പ്രവർത്തനങ്ങളും, മണ്ണെടുപ്പും നിരോധിച്ച് ജില്ലാ കളക്ടർ.
മണ്ണിടിച്ചിൽ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
ഇടുക്കി മൂന്നാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചിരുന്നു. ലക്ഷം കോളനി നിവാസി കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. കനത്ത മഴയിൽ ഇവരുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
മട്ടാഞ്ചേരിയിൽ ശക്തമായ മഴയിൽ വീട് തകർന്നുവീണു വയോധികയ്ക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്.