< Back
Kerala

Kerala
കോട്ടയത്ത് മഴ ശക്തം, ഇടുക്കി അതിർത്തിയിൽ ഉരുൾപൊട്ടലെന്ന് സംശയം
|26 Oct 2024 7:44 PM IST
പുല്ലകയാറ്റിലും മണിമലയാറ്റിലും ജല നിരപ്പ് ഉയർന്നു
കോട്ടയം: കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ മഴ ശക്തം. കൂട്ടിക്കൽ പുല്ലകയാറ്റിലും മണിമലയാറ്റിലും ജല നിരപ്പ് ഉയർന്നു. കൊക്കയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കി ജില്ലയോട് ചേർന്ന കൊക്കയാർ തോക്കിയാടിക്കൽ ഭാഗത്ത് ഉരുൾപൊട്ടിയിതായി സംശയമുണ്ട്.
എന്നാൽ ഇത് ജനവാസ മേഖലയിൽ അല്ലെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നുമാണ് വിലയിരുത്തൽ. പ്രദേശങ്ങളിൽ രണ്ടര മണിക്കൂർ നേരം അതിശക്തമായ മഴ ലഭിച്ചു. നിലവിൽ മഴയ്ക്ക് നേരീയ ശമനമുണ്ട്.