< Back
Kerala

Kerala
സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
|28 Aug 2025 4:55 PM IST
അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്,കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.
അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും നല്‍കി. ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാണാസുര സാഗര്‍, ഷോളയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ഡാമുകളിലാണ് അലര്‍ട്ട്. ഡാമുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.
നാളെയും മഴ തുടരും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദമാണ് നിലവിലെ മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉയർന്ന തിരമാല സാധ്യത കണക്കിലെടുത്ത് ഇന്നും കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും.