< Back
Kerala

Kerala
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; ഇടുക്കിയിലും പത്തനംതിട്ടയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്
|4 Oct 2021 6:38 AM IST
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
ബുധനാഴ്ച കോഴിക്കോടും തീവ്രമഴക്ക് സാധ്യതയുണ്ട്. ശക്തമായ മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ഉയര്‍ന്ന തിരമാലയുണ്ടാകാനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ച വരെ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.