< Back
Kerala

Kerala
കനത്തമഴ: കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കാൻ അനുമതി
|25 May 2024 7:56 AM IST
മുതിരപ്പുഴയാർ, പെരിയാർ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം
തൊടുപുഴ: ഇടുക്കിയിൽ മഴ ശക്തമായതിനാൽ കല്ലാർകുട്ടി പാമ്പ്ല ഡാമുകൾ തുറക്കാൻ അനുമതി. രാവിലെ ആറുമണിക്ക് ശേഷം തുറക്കാൻ ജില്ലാ കളക്ടറാണ് അനുമതി നൽകിയത്.
കല്ലാർകുട്ടി ഡാമിൽ നിന്നും 300 ക്യുമക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുക. പാംബ്ല ഡാമിൽ നിന്നും 600 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടും