< Back
Kerala

Kerala
വരുന്നത് പെരും മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്
|7 Oct 2024 12:54 PM IST
തൃശൂർ, കണ്ണൂർ, കാസർകോട്, ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, കണ്ണൂർ, കാസർകോട്, ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിച്ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതചുഴി ബുധനാഴ്ചയോടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമേ ലക്ഷദ്വീപ് മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമാർദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മഴ ശക്താമാകാനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കടൽ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.