< Back
Kerala
എ.കെ.ജി സെന്‍ററിന് മുന്നിൽ കനത്ത സുരക്ഷ
Kerala

എ.കെ.ജി സെന്‍ററിന് മുന്നിൽ കനത്ത സുരക്ഷ

ijas
|
25 Jun 2021 10:30 AM IST

വനിത കമ്മീഷന്‍ അധ്യക്ഷക്കെതിരെ കോണ്‍ഗ്രസും മഹിള കോണ്‍ഗ്രസും പ്രതിഷേധം കടുപ്പിച്ചതോടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനിന്‍റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ഭയന്ന് എ.കെ.ജി സെന്‍ററിന് മുന്നിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കെട്ടിടത്തിന് മുന്നില്‍ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. വനിത കമ്മീഷന്‍ അധ്യക്ഷക്കെതിരെ കോണ്‍ഗ്രസും മഹിള കോണ്‍ഗ്രസും പ്രതിഷേധം കടുപ്പിച്ചതോടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

ജോസഫൈനെതിരെ പരസ്യ പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. ജോസഫൈനെതിരെ വഴിതടയല്‍ സമരം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങേയറ്റം പിന്തിരിപ്പന്‍ മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുകയും അപമാനിക്കുകയും ചെയ്ത എം.സി ജോസഫൈനെ ഇനിയും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കെ സുധാകരന്‍ പറഞ്ഞു.

എം.സി ജോസഫൈനെ മാറ്റണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. വനിതകള്‍ക്ക് ആവശ്യമില്ലാത്ത വനിത കമ്മീഷനെ എന്തിനാണ് സര്‍ക്കാര്‍ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ല. ഗാര്‍ഹിക പീഡനത്തേക്കാള്‍ വലിയ മാനസിക പീഡനമാണ് വനിത കമ്മീഷന്‍ അധ്യക്ഷയില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Posts