< Back
Kerala

Kerala
ഏറ്റുമാനൂരിന് സമീപം താഴ്ന്ന് പറന്ന ഹെലികോപ്റ്റർ പരിഭ്രാന്തി സൃഷ്ടിച്ചു
|6 Jan 2022 11:09 AM IST
ശക്തമായ കാറ്റിൽ വീടിനും വർക്ക് ഷോപ്പിനും കേടുപാടുകള് സംഭവിക്കുകയും പരിഭ്രാന്തിയിൽ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്നവർ ഓടുകയും ചെയ്തു
ഏറ്റുമാനൂരിന് സമീപം ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ഏറ്റുമാനൂർ വള്ളിക്കാട്ട് പ്രദേശത്താണ് സംഭവമുണ്ടായത്. ഹെലികോപ്ടർ താഴ്ന്ന് പറന്നത് മൂലം ഉണ്ടായ ശക്തമായ കാറ്റിൽ വള്ളിക്കാട്ട് കട്ടിപ്പറമ്പിൽ എം. ടി കുഞ്ഞുമോന്റെ വീടിനോട് ചേർന്നുള്ള വാഹന പെയിന്റിംങ് വർക്ക് ഷോപ്പിന് കേടുപാടുകൾ സംഭവിച്ചു.
ടാർപോളിൻ മേൽക്കൂര പറന്നുപോയി. ഇതോടൊപ്പം വീടിന്റെ അടുക്കളഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും തകർന്നു. പരിഭ്രാന്തിയിൽ വർക്ഷോപ്പിൽ ഉണ്ടായിരുന്നവർ ഓടുകയായിരുന്നു.
സംഭവത്തെ തുടർന്ന് കുറവിലങ്ങാട് സ്റ്റേഷനിലും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഇതിനെ തുടർന്ന് അഡീഷണൽ എസ്.പി അന്വേഷണത്തിന് നിർദേശം നൽകി.