< Back
Kerala

Kerala
'ഹലോ ചിൽഡ്രൻ'... രാഹുലിന്റെ ലൈവിനിടെ മലപ്പുറത്തെ കുട്ടികളോട് സോണിയാ ഗാന്ധി
|16 Aug 2021 12:17 PM IST
മലപ്പുറം കരുവാരക്കുണ്ട് ദാറുന്നജാത്ത് ഒ.യു. പി. സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഉദ്ഘാടകനായി രാഹുൽ ഗാന്ധി എംപി
മലപ്പുറം കരുവാരക്കുണ്ട് ദാറുന്നജാത്ത് ഒ.യു.പി. സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഉദ്ഘാടകനായി രാഹുൽ ഗാന്ധി എം.പി. ആശംസകളുമായി സോണിയ ഗാന്ധിയും.
ഇന്ത്യക്ക് മഹത്തായ പൈതൃകമുണ്ടെന്നും ഇന്ത്യയുടെ പാരമ്പര്യവും മഹത്വവും വിദ്യാർഥികൾ മനസിലാക്കണമെന്നും സ്വാതന്ത്ര്യത്തിനുവേണ്ടി ജാതി-മത-ഭാഷ വ്യത്യാസമില്ലാതെ പടപൊരുതിയ ഇന്ത്യക്കാരുടെയും ധീര രക്തസാക്ഷികളുടെയും ചരിത്രം വിദ്യാർത്ഥികൾ മനസിലാക്കണമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
അപ്രതീക്ഷിതമായാണ് സോണിയാഗാന്ധിയും വിദ്യാർഥികൾക്ക് ആശംസകളുമായെത്തിയത്. നന്നായി പഠിച്ച് രാജ്യ പുരോഗതിക്കായി പ്രയത്നിക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു.