< Back
Kerala
Hema committee report updates, Malayalam cinema, Mollywood
Kerala

‘രാത്രികളിൽ കിടപ്പുമുറികളുടെ വാതിലുകൾ തകർക്കുമോ എന്ന് പോലും ഭയപ്പെട്ടു’ ഹേമ കമ്മിറ്റിക്ക് മുന്നിലെത്തിയ ഒരു സാക്ഷി മൊഴി

Web Desk
|
20 Aug 2024 1:02 AM IST

ജീവനും കുടുംബവും നഷ്ടമാകുന്ന തരത്തിൽ ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്നാണ് സാക്ഷിമൊഴി

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണം ശരിവച്ച് ഹേമാ കമ്മിറ്റി റിപ്പോർട്ട്. കാസ്റ്റിംഗ് കൗച്ചുകൾ സാങ്കല്പികമോ യാഥാർത്ഥ്യമോ എന്നതായിരുന്നു ഇക്കഴിഞ്ഞ കാലമത്രയും ഉയർന്ന ചോദ്യം. സിനിമകളുടെ അണിയറയ്ക്കു പിന്നിൽ ഇത്തരത്തിൽ ഒരു സംവിധാനം പ്രവർത്തിക്കുന്നു എന്ന് സ്ഥിരീകരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.

സിനിമ എന്ന ആഗ്രഹം തുടങ്ങുന്നത് മുതൽ ഒരു സ്ത്രീ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നു എന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. അവസരം വേണ്ട സ്ത്രീകൾ സിനിമയിലെ പ്രധാനികൾക്ക് ഒപ്പം കിടക്കപങ്കിടണം എന്ന അലിഖിത നിയമം ഈ രംഗത്ത് ഉണ്ട്.

രാത്രികളിൽ കിടപ്പുമുറികളുടെ വാതിലുകൾ തകർക്കുമോ എന്ന് പോലും ഭയപ്പെട്ടതായി കമ്മിറ്റിക്ക് മുന്നിൽ ഒരു സാക്ഷിയുടെ മൊഴി. അവസരത്തിന് വേണ്ടി വഴങ്ങാൻ തയാറുള്ളവർക്ക് കോഡുകൾ ഉണ്ട്. മറിച്ച് എതിർക്കുന്നവരെയും പരാതി പടയുന്നവരെയും കാത്തിരിക്കുന്നത് വലിയ ശിക്ഷകളാണ്. ജീവനും കുടുംബവും നഷ്ടമാകുന്ന തരത്തിൽ ഭീഷണികൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് പലരും പലതും മനപ്പൂർവ്വം മറക്കുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജൂനിയർ ആർട്ടിസ്റ്റുകൾ ആയ പെൺകുട്ടികൾക്കും സമാനതകളില്ലാത്ത ദുരനുഭവം ഉണ്ടായി എന്നും റിപ്പോർട്ടിലുണ്ട്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മാംസ കച്ചവടം നടക്കുന്നു എന്നതായിരുന്നു കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ മൊഴി. ഇത്തരത്തിൽ സ്ത്രീകളെ ലൈംഗിക താൽപര്യത്തോടെ സമീപിക്കുന്നതിൽ 'നടൻ മുതൽ പ്രൊഡക്ഷൻ കൺട്രോളർ വരെ ഉള്ളവരുണ്ട് എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു

Similar Posts