< Back
Kerala
ഹേമ കമ്മിറ്റി റിപ്പോർട്ട്; വിവരാവകാശ കമ്മീഷനിൽ അട്ടിമറി? മറച്ചുവെച്ച ഭാഗങ്ങൾ പുറത്തുവരാതിരിക്കാൻ നീക്കം നടന്നതായി സൂചന
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്; വിവരാവകാശ കമ്മീഷനിൽ അട്ടിമറി? മറച്ചുവെച്ച ഭാഗങ്ങൾ പുറത്തുവരാതിരിക്കാൻ നീക്കം നടന്നതായി സൂചന

Web Desk
|
9 Dec 2024 7:55 AM IST

അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിന് പുതിയ ഹരജി ആദ്യം നൽകാതിരുന്നതിൽ ദുരൂഹത

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിലെ മറച്ചുവെച്ച ഭാഗങ്ങൾ പുറത്തുവരാതിരിക്കാൻ വിവരാവകാശ കമ്മീഷനിലും നീക്കങ്ങൾ നടന്നതായി സൂചന. അപ്പീൽ പരിഗണിക്കുന്ന ബെഞ്ച് പുതിയ ഹരജിയെക്കുറിച്ച് അറിഞ്ഞത് ഏറെ വൈകി. പുതിയ ഹരജി അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിന് ആദ്യം നൽകാതിരുന്നതിലും ദുരൂഹതയുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ വിവരാവകാശ കമ്മീഷണർ ഡോ എ.അബ്ദുൽ ഹക്കീം ആണ് പരിഗണിച്ചിരുന്നത്. ഉത്തരവ് പറയുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് പുതിയ ഹരജി വിവരാവകാശ കമ്മീഷണർ അറിയുന്നത്. കമ്മീഷന് അകത്ത് ആസൂത്രിത നീക്കം നടന്നെന്നാണ് സംശയം. കമ്മീഷനിലെ ഉന്നതനും സംശയ നിഴലിലാണ്.

ശനിയാഴ്ചയായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാർ ആദ്യം പുറത്തുവിടുമെന്ന് പറയുകയും പിന്നീട് മറച്ചുവെക്കപ്പെടുകയും ചെയ്ത 11 ഖണ്ഡികകൾക്കുമേൽ മാധ്യമപ്രവർത്തകൻ അനിരു അശോകൻ നൽകിയിരുന്ന അപ്പീലിൽ വിധി പറയാനായി വിവരാവകാശ കമ്മീഷൻ നിശ്ചയിച്ചിരുന്ന സമയം. ഇതിനിടയിലാണ് രഹസ്യവിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ച് മറ്റൊരു അപ്പീൽ എത്തിയത്. ഇതിൽ തീർപ്പുകൽപിച്ച ശേഷം മാത്രമേ ഉത്തരവുണ്ടാകൂവെന്നാണു പരാതിക്കാരനായ മാധ്യമപ്രവർത്തകനെ കമ്മീഷൻ അറിയിച്ചത്.

Similar Posts