< Back
Kerala
ഹേമകമ്മിറ്റി റിപ്പോർട്ട്: മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
Kerala

ഹേമകമ്മിറ്റി റിപ്പോർട്ട്: മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Web Desk
|
7 Jan 2025 7:48 AM IST

ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജിയാണ് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നത്.

കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനെതിരെ മറ്റൊരു നടി കൂടി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള കേസുകളില്‍ മൊഴി കൊടുക്കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു.

കേസിന് താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും അന്വേഷണ സംഘം മൊഴി കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ഹരജിക്കാര്‍ വാദിച്ചപ്പോഴായിരുന്നു സുപ്രിംകോടതി നിര്‍ദേശം നൽകിയത്. ഇത്തരം കേസുകളിൽ വിചാരണ കോടതിയിൽ നടപടികൾ അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോർട്ട് കൈമാറാമെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

Similar Posts