< Back
Kerala
ഹേമ കമ്മിറ്റി റിപോർട്ട് ഇന്ന് പുറത്ത് വിടും; സ്വകാര്യ വിവരങ്ങൾ നൽകില്ല
Kerala

ഹേമ കമ്മിറ്റി റിപോർട്ട് ഇന്ന് പുറത്ത് വിടും; സ്വകാര്യ വിവരങ്ങൾ നൽകില്ല

Web Desk
|
24 July 2024 7:35 AM IST

അപ്പീൽ നൽകിയ അഞ്ച് പേർക്ക് ഇന്ന് റിപ്പോർട്ടിൻ്റെ പകർപ്പ് കൈമാറും

തിരുവനന്തപുരം: സിനിമാ മേഖലയില്‍ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിടും.സ്വകാര്യ വിവരങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

ഇത് സംബന്ധിച്ച് അപ്പീൽ നൽകിയ അഞ്ച് പേർക്ക് ഇന്ന് റിപ്പോർട്ടിൻ്റെ പകർപ്പ് കൈമാറും. പേജ് 49, 81 മുതല്‍ 100 വരെയുള്ള പേജുകള്‍, പാരഗ്രാഫ് 165 മുതല്‍ 196 വരെയുള്ള ഭാഗം, ഖണ്ഡിക 96 എന്നിവ ഒഴിവാക്കിയാവും റിപോര്‍ട്ട് പുറത്ത് വിടുക. അനുബന്ധവും പുറത്ത് നല്‍കില്ല.

2019 ഡിസംബർ 31നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്. ഈ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം സാംസ്കാരിക വകുപ്പ് അം​ഗീകരിച്ചിരുന്നില്ല. പലരുടെയും സ്വകാര്യതകൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ അവ പുറത്തുവിടാൻ കഴിയില്ലെന്നായിരുന്നു വിവരാവകാശനിയമപ്രകാരം റിപ്പോർട്ട് തേടിയപ്പോൾ ലഭിച്ചിരുന്ന മറുപടി.

ഈ മാസം 25നകം റിപ്പോർട്ട് അപേക്ഷകർക്ക് നൽകണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. റിപ്പോർട്ട് പുറത്തുവിടാത്ത ഉദ്യോ​ഗസ്ഥ നിലപാടിനെ വിവരാവകാശ കമ്മീഷൻ വിമർശിച്ചിരുന്നു.സാംസ്കാരിക വകുപ്പ് മുൻവിധിയോടെയാണ് വിവരങ്ങൾ നിഷേധിച്ചതെന്നും കമ്മീഷൻ പറയുന്നു.

Similar Posts