< Back
Kerala

Kerala
വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; രോഗബാധിതർ കൂടിയേക്കുമെന്ന് ആശങ്ക
|16 May 2024 6:13 AM IST
ചികിത്സയിൽ കഴിയുന്ന ഏതാനും പേരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്.
കൊച്ചി: എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം കൂടുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതർ.
ചികിത്സയിൽ കഴിയുന്ന ഏതാനും പേരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി മന്ത്രിമാർക്ക് ഇന്നലെ പഞ്ചായത്ത് കത്തെഴുതിയിരുന്നു.
വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.