< Back
Kerala

Kerala
യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു
|10 Jan 2023 4:19 PM IST
മേലാറ്റൂർ സ്വദേശി മൻസൂർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
മലപ്പുറം: കുടുംബ കോടതി പരിസരത്ത് യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു. വാക്ക് തർക്കത്തിനിടെ യുവതിയുടെ ദേഹത്ത് ഭർത്താവ് പെട്രോൾ ഒഴിക്കുകയായിരുന്നു. മേലാറ്റൂർ സ്വദേശി മൻസൂർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് പൊലീസ് പറയുന്നു.
വിവാഹ മോചന കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും മലപ്പുറം കുടുംബകോടതിയിൽ എത്തിയത്. കോടതിക്ക് പുറത്ത് നിന്ന് സംസാരിക്കുകയും ഇത് വാക്ക് തർക്കമായി മാറുകയും ചെയ്തു. തുടർന്നാണ് കയ്യിലുള്ള പെട്രോൾ യുവതിയുടെ ദേഹത്തേക്ക് മൻസൂർ ഒഴിക്കുകയായിരുന്നു. തീ കത്തിക്കാനുള്ള ശ്രമം കോടതി പരിസരത്തുണ്ടായിരുന്ന അഭിഭാഷകർ ഇടപെട്ട് തടയുകയായിരുന്നു. അഭിഭാഷകർ പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസെത്തി മൻസൂറിനെ കസ്റ്റഡിയിലെടുത്തു.