< Back
Kerala

Kerala
തിരുവനന്തപുരത്ത് 150 കോടിയുടെ ഹെറോയിൻ പിടികൂടി
|21 Sept 2022 11:24 PM IST
23 കിലോയോളമുണ്ടായിരുന്നു ഹെറോയിൻ
തിരുവനന്തപുരം ബാലരാമപുരത്ത് വൻ മയക്കുമരുന്ന് വേട്ട. 150 കോടി വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. 23 കിലോയോളമുണ്ടായിരുന്നു ഹെറോയിൻ. സംഭവത്തിൽ തിരുമല സ്വദേശി രമേശ്, ശ്രീകാര്യം സ്വദേശി സന്തോഷ് എന്നിവർ പിടിയിലായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിത്. ഡി.ആർ.ഐ സംഘം സ്വകാര്യ ആശുപത്രിക്കടുത്തുള്ള വാടകമുറിയിൽ നിന്ന് ഇന്നലെ രാത്രിയാണ് ലഹരി മരുന്ന് ശേഖരം പിടികൂടിയത്.
Heroin worth 150 crore seized in Thiruvananthapuram