< Back
Kerala
ക്യാപ്റ്റൻ (ഒറിജിനൽ); വി.ഡി സതീശനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ഹൈബി ഈഡൻ
Kerala

'ക്യാപ്റ്റൻ (ഒറിജിനൽ)'; വി.ഡി സതീശനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ഹൈബി ഈഡൻ

Web Desk
|
3 Jun 2022 9:51 AM IST

യുഡിഎഫിന്റെ അടക്കം കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വൻ മുന്നേറ്റം കാഴ്ചവെച്ചിരിക്കുന്നത്.

കൊച്ചി: തൃക്കാക്കരയിൽ യുഡിഎഫ് ചരിത്ര വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി സതീശനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഹൈബി ഈഡൻ എം.പി. 'പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്... ക്യാപ്റ്റൻ (ഒറിജിനൽ)'-എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

യുഡിഎഫിന്റെ അടക്കം കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വൻ മുന്നേറ്റം കാഴ്ചവെച്ചിരിക്കുന്നത്. 9268 വോട്ടിനാണ് ഏറ്റവും ഒടുവിൽ ഉമാ തോമസ് ലീഡ് ചെയ്യുന്നത്. ആദ്യ റൗണ്ട് മുതൽ എതിരാളി ജോ ജോസഫിനെ നിഷ്പ്രഭനാക്കിയാണ് ഉമാ തോമസ് മുന്നേറ്റം നടത്തിയത്.

Similar Posts