< Back
Kerala

Kerala
''20 ട്വന്‍റിയുടെ സാന്നിധ്യം എറണാകുളത്തെ യുഡിഎഫ് വിജയത്തെ ബാധിക്കും'' ഹൈബി ഈഡന്‍
|21 April 2021 5:50 PM IST
ഹൈബി ഈഡന്‍ പങ്കുവെച്ചത് ആശങ്ക മാത്രമാണെന്നും 20 ട്വന്‍റിയുടെ കടന്നുവരവ് യുഡിഎഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്നും ഡൊമിനിക് പ്രസന്‍റേഷന്‍ പറഞ്ഞു
20 ട്വന്‍റിയുടെ സാന്നിധ്യം എറണാകുളത്തെ യുഡിഎഫ് വിജയത്തെ ബാധിക്കുമെന്ന് ഹൈബി ഈഡൻ എംപി. ട്വന്‍റി ട്വന്‍റി പിടിക്കുന്ന 10ൽ എട്ട് വോട്ടും യുഡിഎഫിന്‍റേതാകും. കോൺഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെട്ടില്ലെങ്കിൽ അരാഷ്ട്രീയ സംഘടനകൾ ശക്തി പ്രാപിക്കുമെന്നും ഹൈബി ഈഡന്‍ യുഡിഎഫ് ജില്ലാ അവലോകന യോഗത്തിൽ പറഞ്ഞു.
ഹൈബി ഈഡന്‍ പങ്കുവെച്ചത് ആശങ്ക മാത്രമാണെന്നും 20 ട്വന്‍റിയുടെ കടന്നുവരവ് യുഡിഎഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്നും ഡൊമിനിക് പ്രസന്‍റേഷന്‍ പറഞ്ഞു. ഭൂരിപക്ഷത്തില്‍ കുറവുണ്ടാകുമെന്ന ആശങ്കയാണ് ഹൈബി പങ്കുവെച്ചത്. എറണാകുളത്ത് 11 സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും 3 സീറ്റുകളില്‍ കടുത്ത മത്സരമാണെങ്കിലും വിജയസാധ്യതയുണ്ടെന്നുമായിരുന്നു യോഗത്തിന് ശേഷമുള്ള യുഡിഎഫ് വിലയിരുത്തല്‍.