< Back
Kerala
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി ഈഴവ സമുദായാംഗത്തെ നിയമിക്കാമെന്ന് ഹൈക്കോടതി
Kerala

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി ഈഴവ സമുദായാംഗത്തെ നിയമിക്കാമെന്ന് ഹൈക്കോടതി

Web Desk
|
12 Sept 2025 6:53 PM IST

കെഎസ് അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് അനുമതി

കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി ഈഴവ സമുദായാംഗത്തെ നിയമിക്കാമെന്ന് ഹൈക്കോടതി. കെഎസ് അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി.

ഈഴവ സമുദായാംഗമായ കെ.എസ്.അനുരാഗിനെ, കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി നിയമിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല. ഇതോടെ ചേർത്തല സ്വദേശി അനുരാഗിൻ്റെ നിയമനവുമായി ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന് മുന്നോട്ടുപോകാം. കഴകം നിയമനം പാരമ്പര്യ അവകാശമാണെന്ന തന്ത്രി കുടുംബത്തിൻ്റെ വാദം കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തിൽ, സിവിൽ കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അന്തിമ തീരുമാനം സിവിൽ കോടതിയുടെ ഉത്തരവിന് വിധേയമാകുമെന്നും, ഉത്തരവിൽ

ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരനായ തിരുവനന്തപുരം സ്വദേശി ബാലുവിനെയാണ് കഴകക്കാരനായി ആദ്യം ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമിച്ചത്. എന്നാല്‍ തന്ത്രിമാരുടെ നിസ്സഹകരണത്തെ തുടര്‍ന്ന് ബാലു രാജിവെച്ചിരുന്നു. ഇതോടെയാണ്, റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥനക്കാരനായ അനുരാഗിന് ബോര്‍ഡ് നിയമന ശുപാര്‍ശ നല്‍കിയത്. പിന്നാലെ, തന്ത്രി കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ..

Similar Posts